ADVERTISEMENT

തിരുവനന്തപുരം∙ ഇ.പി. ജയരാജന്റെ ഭാര്യയും തന്റെ ഭാര്യയും തമ്മിൽ ബിസിനസ് ഡീൽ ഉണ്ടെങ്കിൽ അത് ബിജെപി – സിപിഎം രഹസ്യ ധാരണയാണോയെന്ന ചോദ്യമുന്നയിച്ച് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. ബിസിനസ് ബന്ധം എന്ന ആരോപണത്തിൽ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞതാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. താൻ എംപി ആയിക്കഴിഞ്ഞ് മന്ത്രി ആയാൽ എയിംസ് കൊണ്ടുവരാൻ ശ്രമിക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. 

Read Also: എസ്.രാജേന്ദ്രൻ ബിജെപിയിലേക്ക്?; ഡൽഹിയിൽ പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തി

രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റിന്റെ ജീവനക്കാരും ഇ.പി. ജയരാജന്റെ കുടുംബവും ഒന്നിച്ചുള്ള ചിത്രം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം ഇ.പി നിഷേധിച്ചതിനു പിന്നാലെയാണ് ചിത്രം പുറത്തുവന്നത്. നിരാമയ ജീവനക്കാർക്കൊപ്പം ഇ.പിയുടെ ഭാര്യയും മകനും നിൽക്കുന്ന ചിത്രമാണിത്. രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മുലത്തിൽ ഭാര്യയ്ക്കു നിരാമയയിൽ ഓഹരി ഉണ്ടെന്നു വ്യക്തമാക്കിയിട്ടുണ്ട്.

‘‘ജയരാജനും ഞാനും തമ്മിൽ ഡീൽ ഉണ്ടെന്നു പറയുന്നതു ശരിയല്ല. വോട്ടുബാങ്ക് ലക്ഷ്യം വച്ചുള്ള നുണക്കഥകൾ എല്ലാവർക്കുമറിയാം കോൺഗ്രസും ഇടതുപക്ഷവും ന്യൂനപക്ഷ വോട്ടിനുവേണ്ടി കേരളത്തിൽ തമ്മിലടിക്കുകയാണ്. ന്യൂനപക്ഷ വോട്ട് ബാങ്കിന്റെ വിലയിരുത്തലല്ല ലോക്സഭാ തിരഞ്ഞെടുപ്പ്. 5 വർഷം നാടിനുവേണ്ടി എന്തുചെയ്തു എന്നതിന്റെ വിലയിരുത്തലാണ്. വികസനം പറയാതെ സിഎഎയും ബിജെപി വിരോധവും പറഞ്ഞു വോട്ടു തേടുന്നത് ശരിയല്ല. ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാകണം. അല്ലാതെ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തിയല്ല വോട്ടു തേടേണ്ടത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആ കമ്യൂണിറ്റിയുമായി ബന്ധപ്പെട്ടവരെ ഞാൻ കാണാറുണ്ട്. ഭിന്നത പടർത്താനുള്ള ഈ ആശയം അവർക്കിടയിൽ പ്രചരിപ്പിക്കാൻ അനുവദിക്കില്ല. 

15 വർഷം ഇവിടുത്തെ എംപി എന്തുചെയ്തെന്ന് എല്ലാവർക്കുമറിയാം. അതാരും മറക്കാൻ പോകുന്നില്ല. എയിംസിനെക്കുറിച്ച് 15 വർഷം എംപിയായിരുന്ന വ്യക്തിയോടാണ് ചോദിക്കേണ്ടത്. എയിംസ് കേരളത്തിന് ആവശ്യമുണ്ട്. ഞാൻ എംപിയായി മന്ത്രിയായിക്കഴിഞ്ഞാൽ തിരുവനന്തപുരത്ത് എയിംസ് കൊണ്ടുവരാൻ ശ്രമിക്കും. തലസ്ഥാനത്തെ പ്രശ്നങ്ങളെപ്പറ്റി മനസ്സിലായിട്ടുണ്ട്. നരേന്ദ്ര മോദി സർക്കാരിനുകീഴിൽ ഇവയ്ക്കൊക്കെ പരിഹാരം കാണാൻ സാധിക്കും’’ –രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

English Summary:

If there is a business deal between wives, is it a BJP-CPM agreement?: Rajeev Chandrasekhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com