ADVERTISEMENT

ചെന്നൈ ∙ നിക്ഷേപകരിൽനിന്ന് 90 കോടി രൂപ തട്ടിയെടുത്ത കേസിൽ മലയാളി ദമ്പതികൾ പിടിയിൽ. കുന്നംകുളം സ്വദേശികളായ മധുസൂദനൻ (53), ഭാര്യ പ്രീജ (46) എന്നിവരെയാണ് തമിഴ്നാട് പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) അറസ്റ്റ് ചെയ്തത്. പ്രതിമാസം വൻ തുക ലാഭം വാഗ്ദാനം ചെയ്ത് കോടിക്കണക്കിനു രൂപ കബളിപ്പിച്ച ഹിജാവു അസോസിയേറ്റ്സിന്റെ ഭാഗമാണ് ഇരുവരും.

Read Also: ‘കാക്കയുടെ നിറം’: ആർഎൽവി രാമകൃഷ്ണനു നേരെ ജാതി അധിക്ഷേപം; കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ വ്യാപക പ്രതിഷേധം

ഒരു വർഷത്തിലേറെയായി ഒളിവിലായിരുന്ന ഇവരെ പ്രത്യേക സംഘം കേരളത്തിൽ നിന്നാണ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഹിജാവു അസോസിയേറ്റ്സിന്റെ അനുബന്ധ സ്ഥാപനമായ എപിഎം അഗ്രോയുടെ ഡയറക്ടർമാരാണ് ഇവർ. നിക്ഷേപകരിൽനിന്ന് 1,620 കോടി തട്ടിയെടുത്ത കേസിൽ ഹിജാവു അസോസിയേറ്റ്സിനെതിരെ നേരത്തേ അന്വേഷണം ആരംഭിച്ചിരുന്നു. 20 പേർ ഇതിനകം പിടിയിലായി. മാനേജിങ് ഡയറക്ടർ അലക്സാണ്ടറെ കണ്ടെത്തുന്നതിനായി ഇന്റർപോളിന്റെ സഹായവും തേടിയിട്ടുണ്ട്.

English Summary:

A Malayali couple arrested in the case of extorting Rs 90 crore from investors.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com