അഴിമതിക്കേസില്‍ അറസ്റ്റിലാകുന്ന ആദ്യമുഖ്യമന്ത്രി; കാത്തിരുന്നു കുടുക്കി ഇ.ഡി.
Mail This Article
ന്യൂഡല്‍ഹി∙ ഇ.ഡിയുടെ നീക്കത്തോടെ അഴിമതിക്കേസില്‍ അറസ്റ്റിലാകുന്ന ആദ്യമുഖ്യമന്ത്രിയായി അരവിന്ദ് കേജ്‌രിവാള്‍ മാറി. ഒന്‍പതു തവണ സമന്‍സ് തള്ളിയ കേജ്‌രിവാളിനെ വീട്ടിലെത്തി ഒരു മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് ഇ.ഡി. അറസ്റ്റ് ചെയ്തതോടെ. സംരക്ഷണം ആവശ്യപ്പെട്ട് കേജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതോടെയാണ് ഇ.ഡി. പൊടുന്നനെ നീക്കം നടത്തിയത്.
ജനുവരി 31ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ ഇ.ഡി. അറസ്റ്റ് ചെയ്യുമ്പോള്‍ അറസ്റ്റ് മെമ്മോയില്‍ ഒപ്പിടാന്‍ സോറന്‍ വിസമ്മതിച്ചു. ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചതിനു ശേഷമാണ് അറസ്റ്റ് മെമ്മോയില്‍ സോറന്‍ ഒപ്പുവച്ചത്. ആറു മണിക്കൂര്‍ ചോദ്യം ചെയ്യലിനു ശേഷം റാഞ്ചിയിലെ വസതിയില്‍നിന്നു കൊണ്ടുപോകുമ്പോള്‍ രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ സി.പി.രാധാകൃഷ്ണന് സോറന്‍ രാജിക്കത്ത് നല്‍കുകയായിരുന്നു. അറസ്റ്റിനു മുന്‍പ് മുന്‍മുഖ്യമന്ത്രിയാണെന്ന് ഉറപ്പുവരുത്തുകയായിരുന്നു സോറന്‍ ചെയ്തത്.
മുന്‍ മുഖ്യമന്ത്രിമാരായിരുന്ന ലാലുപ്രസാദ് യാദവ്, അന്തരിച്ച ജെ.ജയലളിത, ചന്ദ്രബാബു നായിഡു, ഓം പ്രകാശ് ചൗത്താല തുടങ്ങിയവരും ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു.