ADVERTISEMENT

ന്യൂഡല്‍ഹി∙ മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ അറസ്റ്റിൽ. ഒരു മണിക്കൂറോളം ചോദ്യം ചെയ്തതിനു പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് കേജ്‍രിവാളിനെ ഇ.ഡി ഓഫിസിലേക്ക് കൊണ്ടുപോയി. ഇന്നു രാത്രി തന്നെ അടിയന്തര വാദം കേൾക്കണമെന്ന എഎപിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ലെന്നാണ ്റിപ്പോർട്ട്. കേജ്‍രിവാളിനെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും ചോദ്യം ചെയ്യിലുമായി സഹകരിക്കാത്തതിനാൽ കസ്റ്റഡി ആവശ്യപ്പെടുമെന്നും ഇ.ഡി അറിയിച്ചു. അറസ്റ്റിനെ തുടർന്ന് കേജ്‍രിവാളിന്റെ വസതിക്കു മുന്നിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.  കേസില്‍ മനീഷ് സിസോദിയ, എംപിയായിരുന്ന സഞ്ജയ് സിങ്, കെ.കവിത എന്നിവര്‍ക്കു പുറമേ അറസ്റ്റിലാകുന്ന നാലാമത്തെ പ്രമുഖനാണ് കേജ്‌രിവാള്‍.  കേജ്‌രിവാള്‍ ജയിലിലിരുന്ന് ഭരിക്കുമെന്ന് എഎപി നേതാവും മന്ത്രിയുമായ അതിഷി പറഞ്ഞു. 

അരവിന്ദ് കേജ്‍രിവാളിന്റെ വീടിനു മുന്നിൽ ദ്രുതകർമ സേനാംഗങ്ങൾ. ചിത്രം. രാഹുൽ ആർ.പട്ടം∙മനോരമ
അരവിന്ദ് കേജ്‍രിവാളിന്റെ വീടിനു മുന്നിൽ ദ്രുതകർമ സേനാംഗങ്ങൾ. ചിത്രം. രാഹുൽ ആർ.പട്ടം∙മനോരമ
police-kejriwal-house
അരവിന്ദ് കേജ്‍രിവാളിന്റെ വീടിനു മുന്നിൽ പൊലീസ് സംഘം. ചിത്രം. രാഹുൽ ആർ.പട്ടം∙മനോരമ
അരവിന്ദ് കേജ്‍രിവാളിന്റെ വീടിനു മുന്നിൽ നിലയുറപ്പിച്ച ദ്രുതകർമ സേനാംഗങ്ങൾ.ചിത്രം. ജോസ്കുട്ടി പനയ്ക്കൽ∙മനോരമ
അരവിന്ദ് കേജ്‍രിവാളിന്റെ വീടിനു മുന്നിൽ നിലയുറപ്പിച്ച ദ്രുതകർമ സേനാംഗങ്ങൾ.ചിത്രം. ജോസ്കുട്ടി പനയ്ക്കൽ∙മനോരമ
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വീട്ടിലേക്ക് ഇ.ഡി എത്തിയതിനു പിന്നാലെ പിന്തുണയുമായി എത്തിയ ആം ആദ്മി പ്രവർത്തകർ. ചിത്രം∙ മനോരമ
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വീട്ടിലേക്ക് ഇ.ഡി എത്തിയതിനു പിന്നാലെ പിന്തുണയുമായി എത്തിയ ആം ആദ്മി പ്രവർത്തകർ. ചിത്രം∙ മനോരമ
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ വീടിനു മുന്നിൽ നിലയുറപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥർ. ചിത്രം. രാഹുൽ ആർ.പട്ടം∙മനോരമ
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ വീടിനു മുന്നിൽ നിലയുറപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥർ. ചിത്രം. രാഹുൽ ആർ.പട്ടം∙മനോരമ
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ ഇഡി അറസ്റ്റ് ചെയ്ത് പുറത്തേക്ക് കൊണ്ട് പോകുന്നു. ചിത്രം. രാഹുൽ ആർ.പട്ടം . മനോരമ
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്ത് പുറത്തേക്ക് കൊണ്ട് പോകുന്നു. ചിത്രം. രാഹുൽ ആർ.പട്ടം . മനോരമ

അറസ്റ്റില്‍നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചതിനു പിന്നാലെയാണ് സെർച്ച് വാറന്റുമായി എന്‍ഫോഴ്‌സ്‌മെന്റ് സംഘം കേജ്‍രിവാളിന്റെ വീട്ടിലെത്തിയത്. വീടിനു പുറത്തു വന്‍ പൊലീസ് സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്. 12 ഇ.ഡി. ഉദ്യോഗസ്ഥരാണ് കേജ്‌രിവാളിന്റെ വീട്ടിലുള്ളതെന്നാണ് റിപ്പോര്‍ട്ട്.  മദ്യനയഅഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി. എട്ടു തവണ സമന്‍സ് അയച്ചിട്ടും കേജ്‌രിവാള്‍ ഹാജരായിരുന്നില്ല. ഇതോടെ അറസ്റ്റ് തടയാതിരുന്ന ഹൈക്കോടതി നടപടിക്കെതിരെ കേജ്‌രിവാള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കെയാണ് അറസ്റ്റ്. ഡല്‍ഹി സർക്കാരിന്റെ വിവിധ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള നയം 2021 നവംബർ 17നാണു പ്രാബല്യത്തിൽ വന്നത്. ലഫ്. ഗവർണറായി വി.കെ.സക്സേന ചുമതലയേറ്റതിനു പിന്നാലെയാണു ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാൻ നിർദേശിച്ചത്. ക്രമക്കേടുണ്ടെന്നു കാട്ടി സിബിഐ പ്രാഥമിക റിപ്പോർട്ട് നൽകിയതോടെ കേസ് റജിസ്റ്റർ ചെയ്തു. വിവാദമായതോടെ കഴിഞ്ഞ വർഷം ജൂലൈ 31ന് ഈ മദ്യനയം പിൻവലിച്ചു. ടെൻഡർ നടപടികൾക്കു ശേഷം ലൈസൻസ് സ്വന്തമാക്കിയവർക്കു സാമ്പത്തിക ഇളവുകൾ അനുവദിച്ചുവെന്നതാണ് പ്രധാന ആരോപണം. സാമ്പത്തിക ഇടപാടുകളുടെ പേരിൽ ഇ.ഡിയും കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.

English Summary:

Delhi CM Arvind Kejriwal Arrested By ED After Questioning In Liquorgate Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com