ADVERTISEMENT

ബെംഗളൂരു∙ബിജെപി സീറ്റ് നിഷേധിച്ചെങ്കിലും മണ്ഡ്യയിൽ തന്നെ മത്സരിക്കുമെന്ന് നടിയും അവിടെ നിന്നുള്ള സ്വതന്ത്ര എംപിയുമായ സുമലത പ്രഖ്യാപിച്ചു. ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയതിനു പിന്നാലെയാണ് പ്രഖ്യാപനം. 

ചിക്കബെല്ലാപുര, ബെംഗളൂരു നോർത്ത് സീറ്റുകൾ ബിജെപി വാഗ്ദാനം ചെയ്തെങ്കിലും  താത്പര്യമില്ലെന്ന് അവർ അറിയിച്ചു. 2019ൽ കോൺഗ്രസ് –ദൾ സ്ഥാനാർഥിയും കുമാരസ്വാമിയുടെ മകനുമായ നിഖിൽ ഗൗഡയെ 125876  വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുമലത പരാജയപ്പെടുത്തിയത്. 

ഇത്തവണ എൻഡിഎ സ്ഥാനാർഥിയായി നിഖിൽ തന്നെ മത്സരിക്കാനാണു സാധ്യത. കോൺഗ്രസ് നേതാവായിരുന്ന നടൻ അംബരീഷിന്റെ ഭാര്യയായ സുമലത  കോൺഗ്രസ് പിന്തുണയോടെ മൽസരിക്കുന്നപക്ഷം, എൻഡിഎ സഖ്യത്തിന് വെല്ലുവിളിയാകും. 

English Summary:

Actress and independent MP from Mandya, Sumalatha, has announced that she will contest from Mandya, despite being denied the seat by the BJP.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com