മോദിക്ക് അധികാരത്തിന്റെ അഹങ്കാരം; എല്ലാവരെയും തകർക്കാൻ ശ്രമിക്കുകയാണെന്ന് കേജ്‌രിവാളിന്റെ ഭാര്യ
Mail This Article
×
ന്യൂഡൽഹി∙ മൂന്നുതവണ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അരവിന്ദ് കേജ്‌രിവാളിനെ അധികാരത്തിന്റെ അഹങ്കാരത്തിലാണ് നരേന്ദ്ര മോദി അറസ്റ്റ് ചെയ്തതെന്ന് അരവിന്ദ് കേജ്‌രിവാളിന്റെ ഭാര്യ സുനിത കേജ്‌രിവാൾ. സമൂഹമാധ്യമമായ എക്സിലൂടെയാണ് സുനിതയുടെ പ്രതികരണം. ‘മൂന്നുതവണ നിങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയെ അധികാരത്തിന്റെ അഹങ്കാരത്തിലാണ് മോദി അറസ്റ്റ് ചെയ്തത്. നരേന്ദ്ര മോദി എല്ലാവരെയും തകർക്കാൻ ശ്രമിക്കുകയാണ്. ഇത് ഡൽഹിയിലെ ജനങ്ങളോടുള്ള വഞ്ചനയാണ്. നിങ്ങളുടെ മുഖ്യമന്ത്രി എപ്പോഴും നിങ്ങൾക്കൊപ്പം നിന്നിട്ടുണ്ട്. അകത്തായാലും പുറത്തായാലും അദ്ദേഹത്തിന്റെ ജീവിതം രാജ്യത്തിനുവേണ്ടി സമർപ്പിക്കപ്പെട്ടതാണ്. പൊതുസമൂഹത്തിന് എല്ലാം അറിയാം, ജയ്ഹിന്ദ് ’ എന്നാണ് സുനിത കേജ്‌രിവാൾ പ്രതികരിച്ചത്.
English Summary:
Sunitha Kejriwal against Narendra Modi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.