ADVERTISEMENT

തൃശൂർ∙ മോഹിനിയാട്ടം അവതരിപ്പിക്കാൻ പ്രശസ്ത നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ക്ഷണിച്ച് കേരളകലാമണ്ഡലം. ശനിയാഴ്ച വൈകിട്ട് അഞ്ചിനു കലാമണ്ഡലത്തിലെ കൂത്തമ്പലത്തിലാണു അവതരണം. ആദ്യമായാണ് കലാമണ്ഡലത്തിൽ നൃത്തം അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നതെന്ന് ആർഎൽവി രാമകൃഷ്ണൻ പ്രതികരിച്ചു. കലാമണ്ഡലത്തിൽ ഗവേഷക വിദ്യാർഥിയായിരുന്നു രാമകൃഷ്ണൻ. 

ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ എന്ന നർത്തകി നടത്തിയ വംശീയ അധിക്ഷേപത്തിന്റെ പിന്നാലെയാണു നൃത്തം അവതരിപ്പിക്കാന്‍ കലാമണ്ഡലം തന്നെ അദ്ദേഹത്തെ നേരിട്ടു ക്ഷണിച്ചത്. നേരത്തേ, കുടുംബക്ഷേത്രത്തിലെ നൃത്താവതരണത്തിനുള്ള സുരേഷ് ഗോപിയുടെ ക്ഷണം ആർഎൽവി രാമകൃഷ്ണൻ നിരസിച്ചിരുന്നു. 

ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു ആർഎൽവി രാമകൃഷ്ണനെതിരെ സത്യഭാമയുടെ പരാമർശം. സംഭവം വിവാദമായതോടെ ആർഎൽവി രാമകൃഷ്ണനു പിന്തുണയുമായി നിരവധിപേർ രംഗത്തെത്തി. തുടർന്ന് സത്യഭാമയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുക്കുകയും കലാമണ്ഡലം തന്നെ സത്യഭാമയുടെ വാക്കുകളെ തള്ളിപ്പറയുകയും ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com