ADVERTISEMENT

ചെന്നൈ ∙ പൊതുറാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി തമിഴ്നാട് മന്ത്രി അനിത രാധാകൃഷ്ണൻ. ഇദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് ബിജെപി അറിയിച്ചു. സർദാർ വല്ലഭ്ഭായ് പട്ടേലിനെയും കാമരാജിനെയും പോലുള്ള മഹാരഥന്മാരെ ആദരിക്കുന്നതിനുള്ള പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് തുച്ഛമായ വോട്ടുകൾക്കു മാത്രമാണെന്നാണ് അനിത രാധാകൃഷ്ണൻ തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ പറഞ്ഞത്. 

പട്ടേൽ സമുദായത്തിന്റെ വോട്ട് കിട്ടാനാണ് നിങ്ങൾ പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചതെന്ന് പറഞ്ഞായിരുന്നു മോദിക്കെതിരെ മന്ത്രി സംസാരിച്ചു തുടങ്ങിയത്. ഇത്തരം വെറുപ്പുളവാക്കുന്ന തന്ത്രങ്ങളാണ് മോദി പ്രയോഗിക്കുന്നതെന്ന് പറഞ്ഞ രാധാകൃഷ്ണൻ, പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പ്രയോഗം നടത്തുകയായിരുന്നു. മന്ത്രി ഈ വാക്കുകൾ പറഞ്ഞപ്പോൾ ഡിഎംകെ എംപി കനിമൊഴി വേദിയിലുണ്ടായിരുന്നു. മന്ത്രി തമിഴിൽ അപകീർത്തികരമായ പദപ്രയോഗം ഉപയോഗിച്ചുവെന്നു പറയുന്ന ക്ലിപ് ബിജെപി നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. 

തന്റെ ജീവിതം ഇന്ത്യയിലെ ജനങ്ങൾക്ക് സമർപ്പിച്ച മോദിയെക്കുറിച്ച് രാധാകൃഷ്ണൻ വെറുപ്പോടെയാണ് സംസാരിച്ചതെന്ന് തമിഴ്നാട് ബിജെപി എക്സിൽ പറഞ്ഞു. ‘‘ഇത് ആശ്ചര്യകരമല്ല, വാസ്തവത്തിൽ ഇത് ഡിഎംകെയുടെ ഡിഎൻഎയിൽ തന്നെയുള്ള നീചവും അശ്ലീലവുമായ രാഷ്‌ട്രീയ സംസ്കാരമാണ്. മൗനിയായി പ്രസംഗം ആസ്വദിച്ചതിൽനിന്ന് കനിമൊഴിയുടെ കപട ഫെമിനിസം തുറന്നുകാട്ടപ്പെട്ടു. അശ്ലീല പദപ്രയോ​ഗത്തെ അവർ അപലപിക്കുക പോലും ചെയ്തില്ല. ഡിഎംകെയെയും ഇന്ത്യാ സഖ്യത്തെയും ജനം പാഠം പഠിപ്പിക്കും. നിയമവും അതിന്റെ കടമ നിർവഹിക്കും’’ – ബിജെപി എക്സിൽ കുറിച്ചു.

English Summary:

Tamilnadu Minister under fire for expletives against PM Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com