മാവൂരിൽ ഗ്യാസ് സിലിണ്ടർ ചോർന്ന് തീപിടിത്തം: ഗൃഹോപകരണങ്ങൾ കത്തിനശിച്ചു; വീട്ടുകാർ ഓടി രക്ഷപ്പെട്ടു
Mail This Article
×
മാവൂർ∙ ചാത്തമംഗലം വെള്ളലശേരി മുണ്ടയ്ക്കൽ ഡെയ്സിയുടെ വീട്ടിൽ ഗ്യാസ് സിലിണ്ടർ ചോർന്നുണ്ടായ തീ പടർന്ന് ഗൃഹോപകരണങ്ങൾ കത്തി നശിച്ചു. ഫ്രിഡ്ജ്, ഡൈനിങ് ടേബിൾ, ടെലിവിഷൻ, കട്ടിലുകൾ തുടങ്ങി ഗൃഹോപകരണങ്ങളാണ് നശിച്ചത്. അടുത്തുള്ള തെങ്ങിനു വരെ തീ പിടിച്ചു.
ഗ്യാസ് സിലിണ്ടറിനു വിള്ളൽ സംഭവിച്ചു. മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി വച്ചിരുന്ന 9500 രൂപയും കത്തി നശിച്ചു. സംഭവത്തിനു പിന്നാലെ വീട്ടുകാർ പുറത്തേക്ക് ഓടിയാണ് രക്ഷപ്പെട്ടത്. മുക്കത്ത് നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പി.കെ.ഭരതന്റെ നേതൃത്വത്തിൽ അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്ത് എത്തിയതിനുശേഷമാണ് തീ പൂർണമായും അണച്ചത്.
English Summary:
House hold appliances were burn due to cooking gas leak
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.