ADVERTISEMENT

മുഖർജി നഗർ∙ നടുറോഡിൽ ആളുകൾ നോക്കി നിൽക്കെ യുവതിയെ ഓടിച്ചിട്ടു കുത്തിയ സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. അമൻ (22) എന്ന യുവാവാണു പിടിയിലായത്. യുവതി കളിയാക്കിയതിനാണ് അക്രമിച്ചതെന്ന് ഇയാൾ പൊലീസിനോടു പറഞ്ഞു. കഴിഞ്ഞ ദിവസം ഇയാൾ യുവതിയെ റോഡിലൂടെ ഓടിച്ചിട്ടു കുത്തുന്നതിന്റെ സിസിടിവി ദൃശ്യം വ്യാപകമായി പ്രചരിച്ചിരുന്നു. ലൈബ്രറിയിലേക്കു പോകുന്ന വഴിയാണു സന (38) എന്ന യുവതിയെ യുവാവ് ആക്രമിച്ചതെന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ജിതേന്ദ്ര മീണ പറഞ്ഞു. ആളുകൾ പിടിച്ചു നിർത്തിയെങ്കിലും ഇയാൾ ഓടി രക്ഷപ്പെട്ടു. വാക്കു തർക്കത്തിനിടെ തൊട്ടടുത്ത പഴക്കച്ചവടക്കാരന്റെ കടയിലെ കത്തിയെടുത്താണ് കുത്തിയത്. പരുക്കേറ്റ യുവതി ആശുപത്രിയിലാണ്.

English Summary:

Woman Stabbed on Busy Street

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com