ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വിരമിക്കുന്നു; ബുധനാഴ്ച ഫുൾ കോർട്ട് റഫറൻസ്
Mail This Article
തിരുവനന്തപുരം∙ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് നാളെ വിരമിക്കും. ലോകായുക്തയായി 5 വർഷം കാലാവധി പൂർത്തിയാക്കിയാണു വിരമിക്കുന്നത്. ജസ്റ്റിസ് സിറിയക് ജോസഫിന്റെ ബഹുമാനാർഥം ഒരു ഫുൾ കോർട്ട് റഫറൻസ് നാളെ ഉച്ചക്ക് 12.15ന് ലോകായുക്ത കോടതി ഹാളിൽ നടത്തും.
സിറിയക് ജോസഫ് ലോകായുക്തയായിരുന്ന കാലയളവിൽ 2087 കേസുകളാണ് കേരള ലോകായുക്തയിൽ ഫയൽ ചെയ്യപ്പെട്ടത്. 3021 കേസുകൾ ഇക്കാലയളവിൽ തീർപ്പാക്കി. 2019 മാർച്ചിനു മുൻപ് ഫയൽ ചെയ്ത കേസുകളും തീർപ്പാക്കിയവയിൽ ഉൾപ്പെടും. 1344 കേസുകളാണ് ലോകായുക്തയുടെ ഡിവിഷൻ ബെഞ്ച് ഇക്കാലയളവിൽ തീർപ്പാക്കിയത്.
ഇവയിൽ 1313 കേസുകളിലെ ഉത്തരവ് ജസ്റ്റീസ് സിറിയക് ജോസഫ് ആണ് തയാറാക്കിയത്. 116 കേസുകളിൽ സെക്‌ഷൻ 12 പ്രകാരമുള്ള റിപ്പോർട്ട് സർക്കാരിനു നൽകി. അതിൽ 99 റിപ്പോർട്ടുകൾ തയാറാക്കിയത് ജസ്റ്റിസ് സിറിയക് ജോസഫ് ആണ്. 693 കേസുകളാണ് നിലവിൽ തീർപ്പാക്കുവാനുള്ളത്.