സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് പാലക്കാട് മുണ്ടൂരിൽ; 40.3 ഡിഗ്രി സെൽഷ്യസ്
Mail This Article
തിരുവനന്തപുരം∙ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയർന്ന ചൂട് പാലക്കാട് രേഖപ്പെടുത്തി. മുണ്ടൂർ ഐആർടിസിയിൽ 40.3 ഡിഗ്രിസെൽഷ്യസാണ് ഇന്ന് ചൂട് രേഖപ്പെടുത്തിയത്. ജില്ലയിലെ മറ്റിടങ്ങളിൽ 39.5 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രേഖപ്പെടുത്തിയത്. സാധാരണയേക്കാൾ 1.9 ഡിഗ്രി സെൽഷ്യസ് കൂടുതലാണിത്.
പുനലൂർ ( 38.5), വെള്ളനികര, ( 38) കണ്ണൂർ എയർപോർട്ട് ( 37.2) എന്നിവിടങ്ങളിലും താപനില ഉയർന്നു. ഗുജറാത്തിലെ ഭുജിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. 41.6 ഡിഗ്രി സെൽഷ്യസ്.
തൃശൂർ ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഇന്നു മുതൽ ശനിയാഴ്ച വരെ ചൂട് തുടരുമെന്ന് മുന്നറിയിപ്പ്. പത്ത് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലവസ്ഥ വകുപ്പ് അറിയിച്ചു.