ലൈംഗികാതിക്രമം കൂട്ടുകാരിയോട് വെളിപ്പെടുത്തി 14കാരി; തിരുവല്ലയിൽ 2 പേർ അറസ്റ്റിൽ
Mail This Article
തിരുവല്ല ∙ 14 വയസ്സുകാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ രണ്ടുപേരെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. ഇരവിപേരൂർ പടിഞ്ഞാറ്റോതറ സ്വാതി ഭവനിൽ തുളസീദാസ് (36), കിഴക്കൻ ഓതറ മോടിയിൽ വീട്ടിൽ ശ്രീജിത്ത് (34) എന്നിവരാണ് അറസ്റ്റിലായത്.
തനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ വിവരം കഴിഞ്ഞ ദിവസം പെൺകുട്ടി കൂട്ടുകാരിയോട് പറഞ്ഞു. തുടർന്ന് കൂട്ടുകാരി ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പിടിയിലായ തുളസീദാസ് ഈ മാസം പന്ത്രണ്ടാം തീയതിയും ശ്രീജിത്ത് കഴിഞ്ഞവർഷം ഓഗസ്റ്റിലും പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പൊലീസിൽ മൊഴി നൽകിയിട്ടുള്ളത്. പോക്സോ ചുമത്തിയാണ് അറസ്റ്റ്.