ADVERTISEMENT

വയനാട്∙ ചുള്ളിയോട് ചന്തയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ വെന്തു മരിച്ചു. ചുള്ളിയോട് സ്വദേശി ഭാസ്കരനാണ് മരിച്ചത്. ചന്തയോട് ചേർന്ന് പഞ്ചായത്ത് മാലിന്യം സൂക്ഷിച്ച സ്ഥലത്താണ് തീപിടിത്തമുണ്ടായത്. ഹരിതകർമസേനാംഗങ്ങൾ സൂക്ഷിച്ചിരുന്ന മാലിന്യശേഖരത്തിന് തീപിടിക്കുകയായിരുന്നു.

ഇതിനു സമീപത്തുള്ള ​ഒരു ഷെഡിൽ കിടന്നുറങ്ങുകയായിരുന്നു ഭാസ്കരൻ. തീപിടിത്തം അറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനു മുൻപ് തന്നെ തീ ആളിപ്പടരുകയായിരുന്നു. അഗ്‌നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യകതമായിട്ടില്ല.

English Summary:

Sleeping Man burnt to death after a garbage dump caught fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com