ബിഹാറിൽ ഹോളി സ്പെഷൽ ട്രെയിനിലെ എസി കോച്ചിൽ തീപിടിത്തം; ആളപായമില്ല
Mail This Article
×
പട്ന ∙ ബിഹാറിലെ ദാനാപുരിൽനിന്നു മുംബൈയിലേക്കുള്ള ഹോളി സ്പെഷൽ ട്രെയിനിലെ എസി കോച്ചിൽ തീപിടിത്തം. കോച്ചിൽ യാത്രക്കാരില്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. രാത്രി പന്ത്രണ്ടരയോടെ ഭോജ്പുരിലെ കാരിസത്ത് റയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു അപകടം.
മറ്റു കോച്ചുകളിലെ യാത്രക്കാർ പരിഭ്രാന്തരായെങ്കിലും ട്രെയിൻ വേഗം കുറച്ചു നിർത്തിയതിനാൽ തീ പടർന്നില്ല. നാട്ടുകാരും അഗ്നിശമന സേനയും ചേർന്നു തീയണച്ചു. തീപിടിച്ച കോച്ച് മാറ്റിയ ശേഷം ട്രെയിൻ യാത്ര തുടർന്നു. റൂട്ടിൽ അഞ്ചു മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
English Summary:
A fire broke out in the AC coach of the Holi Special train from Danapur in Bihar to Mumbai.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.