തങ്കച്ചിക്കായി അണ്ണൻ, കനിമൊഴിക്കായി തെരുവുകളിൽ വോട്ടു ചോദിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ
Mail This Article
×
ചെന്നൈ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൂത്തുക്കുടിയിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാർഥിയും ഡിഎംകെ ഡപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ കനിമൊഴിക്കായി സഹോദരനും മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിൻ പ്രചാരണത്തിനിറങ്ങി.
ഇന്നലെ രാവിലെ പ്രഭാത നടത്തത്തിന്റെ ഭാഗമായി വിവിധയിടങ്ങളിലെത്തിയ സ്റ്റാലിൻ മാർക്കറ്റിലും പരിസര മേഖലകളിലും സഞ്ചരിച്ച് കനിമൊഴിക്കായി വോട്ടു ചോദിച്ചു. മുഖ്യമന്ത്രിയെ അടുത്തു കണ്ട സന്തോഷത്തിൽ ആളുകൾ കൈ കൊടുത്തും സെൽഫിയെടുത്തും ആഘോഷമാക്കി. പ്രദേശത്തെ മത്സ്യത്തൊഴിലാളിയുടെ വീട്ടിലേക്കു കയറിയ സ്റ്റാലിൻ അവിടെ നിന്നാണു ചായ കുടിച്ചത്. കനിമൊഴിയെ കൂടാതെ മന്ത്രി ഗീതാ ജീവനും ഡിഎംകെ പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.
English Summary:
Tamilnadu CM MK Stalin requests vote for sister Kanimozhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.