ADVERTISEMENT

ജയ്പുർ∙ സഹോദരനോടുള്ള ദേഷ്യത്തിന് അയാളുടെ രണ്ടര വയസ്സുള്ള മകളെ കുടിവെള്ള ടാങ്കിൽ എറിഞ്ഞു കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. മായ പരീക് എന്ന യുവതിയാണ് അറസ്റ്റിലായത്. പുരുഷ സുഹൃത്തുമായുള്ള ബന്ധം സഹോദരൻ വിലക്കിയതിലുള്ള അനിഷ്ടമാണ് കൊലപാതകത്തിനു കാരണമെന്നാണ് റിപ്പോർട്ട്. രാജസ്ഥാനിലാണ് സംഭവം.

സഹോദരന്റെ കുഞ്ഞിനെ കുടിവെള്ള ടാങ്കിൽ എറിഞ്ഞ ശേഷം മായ പരീക് അത് മൂടി വച്ച് അടച്ചതായി പൊലീസ് പറയുന്നു. കുഞ്ഞു മരിച്ച ശേഷം വെള്ളത്തിൽനിന്ന് എടുത്ത് പ്ലാസ്റ്റിക് ബാഗിലാക്കി വൈക്കോൽക്കൂനയിൽ ഒളിപ്പിക്കുകായിരുന്നു.

കുഞ്ഞിനെ കാണാനില്ലെന്നു പരാതി ലഭിച്ചതിനെ തുടർന്ന് വീട്ടിലെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ, വീട്ടുവളപ്പിലെ വൈക്കോൽക്കൂനയിൽനിന്ന മൃതദേഹം ഉൾപ്പെടുന്ന ബാഗ് കണ്ടെത്തി. പൊലീസ് അറസ്റ്റ് ചെയ്ത മായ പരീകിനെ മൂന്നു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മായ കുഞ്ഞുമായി പോകുന്ന ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽനിന്ന് പൊലീസ് കണ്ടെത്തി. പോസ്റ്റ്‌മോർട്ടത്തിനു ശേഷം കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

English Summary:

Rajasthan woman kills niece as brother stops her from meeting boyfriend

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com