വയനാട്ടിൽ കാട്ടാനയുടെ മുന്നിൽപ്പെട്ട കാർ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വിഡിയോ
Mail This Article
×
വയനാട്∙ കാട്ടാനയുടെ മുന്നിൽപ്പെട്ട കാർ യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മാനന്തവാടി പുൽപ്പള്ളി റോഡിൽ കുറച്ചിപ്പറ്റയിലാണ് റോഡിലൂടെ നടന്നു നീങ്ങിയ ആന കാറിനു നേരെ അടുത്തത്. നാട്ടുകാർ ഒച്ചവച്ചതിനെ തുടർന്നാണ് കാർ ആക്രമിക്കാതെ ആന പിന്തിരിഞ്ഞത്. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തേക്ക് കയറാൻ ശ്രമിച്ച ആനയെ വനത്തിലേക്ക് ഓടിക്കുന്നതിനിടെയാണ് കാർ എത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തുണ്ടായിരുന്നു. കാറിനെ നോക്കിയ ശേഷം പതിയെ ആന വനഭാഗത്തേക്ക് നടക്കുകയായിരുന്നു.
English Summary:
Car passengers infront of wild elephant
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.