കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് ആദായനികുതി നോട്ടിസ്
Mail This Article
×
ന്യൂഡല്‍ഹി∙ കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായി ഡി.കെ.ശിവകുമാറിന് ആദായനികുതി വകുപ്പ് നോട്ടിസ്. വെള്ളിയാഴ്ച രാത്രിയാണ് നോട്ടിസ് ലഭിച്ചതെന്ന് ശിവകുമാര്‍ അറിയിച്ചു. മുന്‍പ് തീര്‍പ്പായ കാര്യത്തിലാണ് വീണ്ടും നോട്ടിസ് ലഭിച്ചിരിക്കുന്നതെന്നും ശിവകുമാര്‍ പറഞ്ഞു.
ബിജെപി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'ഇന്ത്യ മുന്നണി എന്‍ഡിഎ സഖ്യത്തെ പരാജയപ്പെടുത്തും. അതുകൊണ്ടാണ് പ്രതിപക്ഷനിരയില്‍ ഭയപ്പാടുണ്ടാക്കാന്‍ അവര്‍ ശ്രമിക്കുന്നത്. അവര്‍ പ്രതിപക്ഷത്തെ ലക്ഷ്യമിടുകയാണ്. അവര്‍ക്ക് കോണ്‍ഗ്രസിനെയും ഇന്ത്യ മുന്നണിയേയും ഭയമായതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. ബിജെപിക്ക് അവരുടെ ബലഹീനത മനസിലായിക്കഴിഞ്ഞു.' -ശിവകുമാര്‍ പറഞ്ഞു.
English Summary:
Karnataka deputy CM DK Shivakumar receives I-T notice, alleges political targeting by BJP
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.