കാളികാവിൽ രണ്ടര വയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മർദ്ദനം; തലയിലും മുഖത്തും പരുക്ക്
Mail This Article
മലപ്പുറം∙ കാളികാവിൽ രണ്ടര വയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മർദ്ദനം. അമ്മയുടെ പരാതിയിൽ പിതാവ് ജുനൈദിനെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ ശരീരമാസകലം മർദ്ദനമേറ്റ പാടുകളുണ്ട്. കുട്ടിയുടെ തലയിലും മുഖത്തും പരുക്കുകളുണ്ട്. ജുനൈദിനെ ചോദ്യം ചെയ്തു വരികയാണ്. പിതാവിന്റെ പശ്ചാത്തലം അടക്കം സംശയുമുണ്ടെന്നും ജോലി സംബന്ധമായ കാര്യങ്ങളടക്കം അന്വേഷിച്ചു വരികയാണെന്നുമാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്.
കാളികാവില്‍ മറ്റൊരു രണ്ടരവയസുകാരിയെ പിതാവ് മര്‍ദിച്ചുകൊന്നത് ഒരാഴ്ച മുന്‍പാണ്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾക്ക് ലഹരികടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിരുന്നു. അറസ്റ്റിലായ ജുനൈദിനും ഇത്തരത്തിൽ ലഹരി സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.