ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രിയെ മെഗാ ഫോൺ ഉപയോഗിച്ച് അസഭ്യം പറഞ്ഞതിനു സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ശ്രീജിത്തിനെതിരെ പൊലീസ് കേസെടുത്തു. സഹോദരൻ കസ്റ്റഡിൽ മരിച്ചതിൽ പ്രതിഷേധിച്ച് വർഷങ്ങളായി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന വ്യക്തിയാണ് ശ്രീജിത്ത്. മുഖ്യമന്ത്രിയുടെ ഓഫിസ് ഇരിക്കുന്ന കെട്ടിടത്തിലേക്ക് നോക്കിയായിരുന്നു ശ്രീജിത്തിന്റെ അസഭ്യവർഷം. കേട്ടാൽ അറയ്ക്കുന്ന ഭാഷയായിരുന്നു ശ്രീജിത്ത് ഉപയോഗിച്ചത്. സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്നവരെയും മാധ്യമപ്രവർത്തകരെയും സാധാരണ ശ്രീജിത്ത് അസഭ്യം പറയാറുണ്ടെന്നാണ് അധികൃതർ പറയുന്നത്.

English Summary:

Police registered case against Sreejith

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com