വടക്കൻ സിറിയയിൽ കാർ ബോംബ് സ്ഫോടനം: രണ്ടുകുട്ടികളുൾപ്പെടെ ഏഴുപേർ മരിച്ചു
Mail This Article
×
ഡമാസ്കസ്∙ വടക്കൻ സിറിയയിലെ അലെപ്പോ പ്രവിശ്യയിലെ അസസിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ രണ്ടുകുട്ടികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല.
ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് കുട്ടികൾക്ക് പുതുവസ്ത്രങ്ങൾ വാങ്ങാൻ വന്നവരുൾപ്പെടെ നിരവധി പേർ മാർക്കറ്റിലുണ്ടായിരുന്നു. സിറിയൻ ഇടക്കാല സർക്കാരിന്റെ ആസ്ഥാനമാണ് അസസ്.
2017ൽ ഇവിടെയുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ നാൽപതിലധികം പേർ കൊല്ലപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.