തെരുവുനായ്ക്കൾ ചത്തു; വിമാനത്താവളത്തിനെതിരെ പരാതിയുമായി മൃഗസ്നേഹികളുടെ സംഘടന
Mail This Article
×
ബെംഗളൂരു∙ തെരുവു നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മീനമ്പാക്കം വിമാനത്താവളത്തിനെതിരെ പരാതി നൽകി മൃഗസ്നേഹികളുടെ സംഘടനയായ ‘പെറ്റ’. വിമാനത്താവള പരിസരത്ത് തുടർച്ചയായി നായകൾ ചത്തു കിടക്കുന്നതു കണ്ടെത്തിയതോടെയാണ് സംഭവത്തിൽ പെറ്റ ഇടപെട്ടത്.
പത്തോളം നായകളുടെ ജഡം മീനമ്പാക്കം പ്രദേശത്ത് കണ്ടെത്തിയതോടെ വിമാനത്താവള പൊലീസ് സ്റ്റേഷനിൽ സംഘടന പരാതി നൽകുകയായിരുന്നു. വിമാനത്താവളത്തിനുള്ളിൽ നായകൾ ചുറ്റിത്തിരിയുന്നത് സംബന്ധിച്ച് അടുത്തിടെ യാത്രക്കാരിൽനിന്നും പരാതികൾ ഉയർന്നിരുന്നു.
എന്നാൽ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് വിമാനത്താവള അധികൃതരുടെ പ്രതികരണം. വന്ധ്യംകരണത്തിനായി കോർപറേഷൻ ജീവനക്കാർ ഇവയെ പിടിച്ചിരിക്കാമെന്നും പിന്നീട് വിമാനത്താവള പരിസരത്ത് ഉപേക്ഷിച്ചതാകാമെന്നും അധികൃതർ പറഞ്ഞു.
English Summary:
Stray dogs lying dead
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.