ADVERTISEMENT

കൊച്ചി ∙ സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകൾക്ക് ഉപാധികളോടെ വേനലവധി ക്ലാസ് നടത്താമെന്ന് ഹൈക്കോടതി. രാവിലെ 7.30 മുതൽ 10.30 വരെയുള്ള സമയത്ത് ക്ലാസുകൾ നടത്താനാണ് ജസ്റ്റിസുമാരായ ഇ.എ.മുഹമ്മദ് മുഷ്താഖ്, എം.എ.അബ്ദുൽ ഹക്കീം എന്നിവരുടെ ബെഞ്ച് അനുമതി നൽകിയിട്ടുള്ളത്. സംസ്ഥാനത്ത് കുട്ടികളുടെ വേനലവധി ക്ലാസുകള്‍ പൂര്‍ണമായി നിരോധിച്ചു കഴിഞ്ഞ വർഷം പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിനെതിരെ കേരള സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷനാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. 

കേരള വിദ്യാഭ്യാസ ചട്ടത്തിൽ വ്യവസ്ഥയില്ലാത്തതിനാൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ വേനലവധി ക്ലാസുകൾ നടത്താൻ സാധിക്കില്ല. ആവശ്യമെങ്കിൽ സർക്കാരിനു പ്രത്യേക ഉത്തരവിറക്കി സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ക്ലാസുകൾ നടത്താമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള എല്ലാ സ്‌കൂളുകളിലും വേനലവധി ക്ലാസുകൾ നിരോധിച്ചു കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലാണ് ഉത്തരവ് പുറത്തിറങ്ങിയത്. ഗവ. എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, സിഐഎസ്‍സി തുടങ്ങി ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അവധിക്കാലത്ത് ക്ലാസുകള്‍ നടത്തരുതെന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. 

സ്കൂളുകള്‍ മാര്‍ച്ചിലെ അവസാന പ്രവൃത്തിദിനത്തില്‍ അടയ്‌ക്കേണ്ടതും ജൂണ്‍ മാസത്തെ ആദ്യ പ്രവൃത്തി ദിനത്തില്‍ തുറക്കേണ്ടതുമാണ്. അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് കുട്ടികളിൽ മാനസിക പ്രശ്നങ്ങൾക്കു വഴിവയ്ക്കുമെന്നും വേനൽക്കാലത്തെ ചൂട് കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. 

English Summary:

Schools following CBSE and ICSE curriculum may conduct summer class with facilities- Highcourt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com