ADVERTISEMENT

ഡൽഹി∙ ലിവ് ഇൻ റിലേഷനിലായിരുന്ന ഇരുപത്തിയാറുകാരിയുടെ മൃതദേഹം താമസ സ്ഥലത്തെ അലമാരയിൽ കണ്ടെത്തി. ദക്ഷിണ ഡൽഹിയിലെ ദ്വാരകയിലാണ് സംഭവം. ഇവിടെയാണ് പങ്കാളിക്കൊപ്പം ഈ യുവതി താമസിച്ചിരുന്നത്. മകളെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

മകളെ ബന്ധപ്പെടാൻ കുറച്ചുദിവസങ്ങളായി ശ്രമിക്കുന്നുണ്ടെന്നും സാധിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി യുവതിയുടെ പിതാവ് പൊലീസിൽ‌ പരാതിപ്പെട്ടിരുന്നു. തുടർന്ന് യുവതി താമസിച്ചിരുന്ന ഫ്ലാറ്റിൽ പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് അലമാരയിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. ഇവരുടെ പങ്കാളിയായ ഗുജറാത്ത് സൂറത്ത് സ്വദേശിയെ കാണാനില്ലെന്നാണ് വിവരം.

മകളെ പങ്കാളി കൊലപ്പെടുത്തിയതാണെന്നാണ് പിതാവിന്റെ ആരോപണം. പൊലീസ് ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. കേസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നൽകാനായിട്ടില്ലെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾ‌പ്പെടെ പരിശോധിച്ചുവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

English Summary:

Woman's body found in almirah in Delhi, Police filed case against missing living in partner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com