എതിർപ്പിനെ അവഗണിച്ച് ‘കേരള സ്റ്റോറി’ സംപ്രേഷണം ചെയ്തു; ഇടപെടാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ
Mail This Article
×
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരും പ്രതിപക്ഷവും ഉയർത്തിയ ശക്തമായ എതിർപ്പുകളെ അവഗണിച്ച് ദൂരദർശൻ വിവാദ ചലച്ചിത്രമായ കേരള സ്റ്റോറി ഇന്നലെ രാത്രി 8നു സംപ്രേഷണം ചെയ്തു. പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് കോൺഗ്രസും സിപിഎമ്മും തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചെങ്കിലും അവർ ഇടപെട്ടില്ല.
സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ദൂരദർശൻ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധമാർച്ച് നടത്തി. ദൂരദർശൻ കേന്ദ്രത്തിനു മുന്നിൽ യൂത്ത് കോൺഗ്രസും പ്രതിഷേധിച്ചു. സെൻസർ ബോർഡിന്റെ അംഗീകാരത്തോടെ തിയറ്ററിൽ റിലീസ് ചെയ്ത സിനിമ ദൂരദർശൻ സംപ്രേഷണം ചെയ്യുന്നതിൽ എന്താണു തെറ്റെന്ന് ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കൂടിയായ കേന്ദ്രമന്ത്രി വി.മുരളീധരൻ ചോദിച്ചു.
English Summary:
Kerala Story Telecasted in Doorsarshan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.