അമ്പലപ്പുഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു; മകനും ഭർത്താവിനും പിന്നാലെ യുവതിയും മരിച്ചു
Mail This Article
×
ആലപ്പുഴ∙ അമ്പലപ്പുഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു യുവതിയും മരിച്ചു. പുറക്കാട് പുന്തലകളത്തിൽ പറമ്പിൽ സുദേവിന്റെ ഭാര്യ വിനീത (36) ആണ് മരിച്ചത്. സുദേവ് (42), മകൻ ആദിദേവ് (12) എന്നിവർ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു.
ദേശീയപാതയിൽ പുറക്കാടിന് സമീപം ഞായറാഴ്ച രാവിലെ 6.30ന് ആയിരുന്നു അപകടം. വിനീതയെ ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
English Summary:
Father and son dies in accident, Ambalapuzha
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.