ADVERTISEMENT

വാഷിങ്ടൻ∙ പതിനാലുകാരിയെന്ന വ്യാജേന കൗമാരക്കാരായ ആൺകുട്ടികളുമായി ബന്ധം സ്ഥാപിക്കുകയും അവരെ പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ 23കാരിക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി. യുഎസ് വനിതയായ അലീസ ആൻ സിൻജറിനെതിരെയാണ് ടാംപ പൊലീസ് പീഡനം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്തത്. കഴിഞ്ഞ നവംബറിൽ ഒരു ആൺകുട്ടിയെ 30 തവണ പീഡിപ്പിക്കുകയും വിഡിയോ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

സിൻജറിന്റെ പ്രവ‌ൃത്തികള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ടാംപ പൊലീസ് ചൂണ്ടിക്കാട്ടി. കുട്ടികളെ ഇത്തരത്തിൽ ഉപദ്രവിക്കുന്നതിനെ ഒരുതരത്തിലും അംഗീകരിക്കാനാകില്ല. അതിക്രമത്തിനിരയായവർ മുന്നോട്ടു വരണമെന്നും നീതി ലഭ്യമാക്കാൻ പൂർണ പിന്തുണയുണ്ടാകുമെന്നും ടാംപ പൊലീസ് അറിയിച്ചു. തിങ്കളാഴ്ച സിൻജറിനെതിരായ പീഡനക്കേസിൽ വിചാരണ നടക്കും. 

സിൻജറിന്റെ പീഡനങ്ങൾക്കെതിരെ നാല് ആൺകുട്ടികൾ കൂടി പരാതിയുമായി എത്തി. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ നിർബന്ധിച്ച് ലൈംഗിക ബന്ധത്തിലേർപ്പെടുകയായിരുന്നു സിൻജറെന്നും പൊലീസ് വ്യക്തമാക്കി. ആദ്യത്തെ ഇരയുമായി ഇവർ പലതവണ ലൈംഗികബന്ധത്തിലേർപ്പെട്ടെന്നും ഇതിന്റെ വിഡിയോ മറ്റു കുട്ടികൾക്ക് സ്നാപ്ചാറ്റ് വഴി അയച്ചുകൊടുത്തതായും പൊലീസ് കണ്ടെത്തി.

12നും 15നും ഇടയിൽ പ്രായമുള്ള ആൺകുട്ടിയാണ് സിൻജറിന്റെ പീഡനത്തിന്റെ ആദ്യത്തെ ഇര. എന്നാൽ ഓൺലൈൻ വഴി ഇവർ കൂടുതൽ കുട്ടികളെ അതിക്രമങ്ങൾക്ക് ഇരയാക്കിയതായും പൊലീസ് വ്യക്തമാക്കി. 

English Summary:

Woman Faces Charges for Assaulting Minors and Spreading Videos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com