ADVERTISEMENT

മാലെ∙ മാലദ്വീപ് ആവശ്യപ്പെട്ട അവശ്യസാധനങ്ങൾ ഇന്ത്യ കയറ്റുമതി ചെയ്തതിനു പിന്നാലെ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ വിമർശിച്ച് മന്ത്രിമാരും ജനങ്ങളും.  മാലദ്വീപ് ചെറിയ രാജ്യമായിരിക്കാം എന്നാൽ ആരെയും അതിന്റെ പരാമാധികാരത്തിൽ ഇടപെടാനോ ഭീഷണിപ്പെടുത്താനോ അനുവദിക്കില്ല എന്ന് ഇന്ത്യയെ ഉന്നമിട്ട് നടത്തിയ പരാമർശങ്ങൾക്കാണ് മുയിസു ഇപ്പോൾ പഴി കേൾക്കുന്നത്. 

മാലെയുടെ ആവശ്യപ്രകാരം 2024–25 വർഷത്തേക്കുള്ള അവശ്യവസ്തുക്കൾ ഇന്ത്യൻ ഹൈക്കമ്മിഷൻ മാലദ്വീപിലേക്ക് എത്തിച്ചിരുന്നു. ഇതിൽ മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന് എക്സിലെ കുറിപ്പിലൂടെ നന്ദിയും അറിയിച്ചു. ‘‘സുദീർഘമായ സൗഹൃദത്തെയും ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധത്തെ വിപുലീകരിക്കുമെന്നുള്ള ഉറപ്പുമാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. മന്ത്രി സമീറിന്റെ പോസ്റ്റിനു പിന്നാലെ മുയിസുവിന്റെ ഇന്ത്യാവിരുദ്ധ പ്രസ്താവനയ്ക്കെതിരെ കടുത്ത വിമർശനമാണ് മാലിദ്വീപിൽനിന്ന് ഉയർന്നത്.

ഇന്ത്യയുടെ വലിയ മനസ്സിന് മാലദ്വീപ് ജനങ്ങൾ എന്നും നന്ദിയുള്ളവരായിരിക്കുമെന്നും ഇന്ത്യക്കെതിരായ മുയിസുവിന്റെ പരാമർശം അനാവശ്യമാണെന്നുമാണ് മാലദ്വീപ് മുൻ എംപി ഇബ്രാഹിം ദീദി പറഞ്ഞത്. ഇന്ദിരാഗാന്ധിയുടെ കാലം മുതൽ ഇന്ത്യ ഇത്തരത്തിൽ സൗഹാർദപരമായ നിലപാടാണ് മാലദ്വീപിനോടെ സ്വീകരിച്ചതെന്നും അതിനു കോട്ടം വരുത്താനാണ് മുയിസു ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇന്ത്യ തന്റെ എല്ലാ അയൽരാജ്യങ്ങളോടും സമാനമായ സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ സമീറിന്റെ പോസ്റ്റിന് മറുപടി നൽകിയത്. മാലദ്വീപിനു പിന്നാലെ ശ്രീലങ്കയിലേക്കും ഇന്ത്യ  ടൺ കണക്കിന് സവാളയും കയറ്റുമതി ചെയ്യാൻ ആലോചിക്കുന്നുണ്ട്. ഏപ്രിൽ മൂന്നിന് യുഎഇയിലേക്ക് 10,000 മെട്രിക് ടൺ സവാള കയറ്റുമതി ചെയ്യാനും അനുമതി നൽകിയിരുന്നു. 14,400 മെട്രിക് ടൺ സവാള യുഎഇയിലേക്ക് കയറ്റുമതി ചെയ്യാൻ ഇന്ത്യ മാർച്ചിൽ അനുമതി നൽകിയതിന്  പുറമെയാണിത്. 

English Summary:

'India has a big heart': Maldivians blast Muizzu as New Delhi allows export of essential commodities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com