ADVERTISEMENT

കണ്ണൂർ∙ പാനൂർ ബോംബ് സ്ഫോടനത്തിൽ രണ്ടു പ്രതികൾ കൂടി പൊലീസ് പിടിയിൽ. മുഖ്യ ആസൂത്രകനെന്നു പൊലീസ് സംശയിക്കുന്ന ഡിവൈഎഫ്ഐ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാല്‍, അക്ഷയ് എന്നിവരാണു പിടിയിലായത്. ഉദുമല്‍പേട്ടയില്‍ ഒളിവിലായിരുന്നു ഇരുവരും. ഇതോടെ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായെന്നാണു പൊലീസ് പറയുന്നത്. 

കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി അമല്‍ ബാബു ഉൾപ്പെടെയുള്ളവർ നേരത്തെ അറസ്റ്റിലായിരുന്നു. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ജ്യോതി ബാബുവിന്റെ അടുത്ത ബന്ധുവാണ് അമല്‍ബാബു. ഷബിന്‍ലാല്‍, അതുല്‍, അരുണ്‍, സായൂജ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. 

English Summary:

Panoor Bomb Blast; DYFI unit secretary and 2 people in police custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com