യുവതി സിഗരറ്റ് വലിക്കുന്നത് ഫോണില്‍ പകര്‍ത്തി; യുവാവിനെ കുത്തിക്കൊന്നു
Mail This Article
നാഗ്പുര്‍∙ യുവതി സിഗരറ്റ് വലിക്കുന്നത് ഫോണില്‍ പകര്‍ത്തിയ യുവാവിനെ കുത്തിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെയും രണ്ടു സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു. നാഗ്പുരിലെ മനേവാഡ സിമന്റ് റോഡില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. നാല് പെണ്‍കുട്ടികളുടെ പിതാവായ രഞ്ജിത് റാത്തോഡ് (28) ആണ് കൊല്ലപ്പെട്ടത്. ജയശ്രീ പന്ധാരെ (24), സുഹൃത്തുക്കളായ ആകാശ് റൗട്ട്, ജിത്തു ജാധവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ജയശ്രീ പന്ധാരെ പാന്‍കടയില്‍നിന്നു സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങളാണ് രഞ്ജിത് ഫോണില്‍ പകര്‍ത്തിയത്. ജയശ്രീ പുകവലയങ്ങള്‍ രഞ്ജിത്തിന്റെ സമീപത്തേക്ക് ഊതിവിടുന്ന വിഡിയോയാണ് ഫോണിലുള്ളത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതോടെ ജയശ്രീ തന്റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു.
തുടര്‍ന്ന് മൂവരും ചേര്‍ന്ന് രഞ്ജിത്തിനെ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി. വഴക്കിനൊടുവിലാണ് രഞ്ജിത്തിന് മാരകമായി കുത്തേറ്റത്. ജയശ്രീ നിരവധി തവണ രഞ്ജിത്തിനെ കുത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. പിന്നീട് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.