ADVERTISEMENT

കണ്ണൂർ∙ വിവാദ സിനിമ ‘കേരള സ്റ്റോറി’ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ചൊവ്വാഴ്ച വൈകിട്ട് പ്രദർശിപ്പിച്ചു. തലശ്ശേരി അതിരൂപതാ യുവജന ഭക്തസംഘടനയായ കെസിവൈഎമ്മിന്റെ നേതൃത്വത്തിലായിരുന്നു പ്രദർശനം സംഘടിപ്പിച്ചത്. സമൂഹത്തിലെ ഒരു വിഭാഗത്തെയും മോശമായി കാണിക്കാനല്ല പ്രദർശനം സംഘടിപ്പിച്ചതെന്നും തെറ്റായ പ്രണയങ്ങൾക്കെതിരെ ജാഗ്രത സൃഷ്ടിക്കാനാണെന്നും കെസിവൈഎം അംഗങ്ങൾ പറഞ്ഞു.

‌ഇടുക്കി രൂപതയിൽ സിനിമ പ്രദർശിപ്പിച്ചതിനെത്തുടർന്നുണ്ടായ വിവാദങ്ങൾക്കിടെയാണു തലശ്ശേരി അതിരൂപതയിലെ യുവജന ഭക്ത സംഘടനാംഗങ്ങൾ രൂപതയ്ക്കു കീഴിലുള്ള പള്ളികളിൽ സിനിമ പ്രദർശിപ്പിക്കുമെന്നു സമൂഹമാധ്യമത്തിൽ കുറിച്ചത്.

എന്നാൽ, കൂടുതൽ പള്ളികളിൽ സിനിമ പ്രദർശിപ്പിക്കേണ്ടെന്ന നിലപാടിലാണു തലശ്ശേരി അതിരൂപത. സിനിമ എടുത്തവരുടെ രാഷ്ട്രീയത്തെ അതിരൂപത പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഈ തിരഞ്ഞെടുപ്പ് കാലത്തു വിവാദ സിനിമ പ്രദർശിപ്പിക്കാൻ താൽപര്യമില്ലെന്നും ബിഷപ്സ് ഹൗസ് വ്യക്തമാക്കി.

English Summary:

Thalassery Archdiocese Clarifies Stance on 'Kerala Story' Film Screening Amidst Rising Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com