ചെറിയ പെരുന്നാളിന്‍റെ ഭാഗമായി പ്രത്യേക പ്രാർഥനകൾ; കേരള സ്റ്റോറിയിലുള്ളത് വസ്തുതാവിരുദ്ധമായ കാര്യമെന്ന് പാളയം ഇമാം
Mail This Article
തിരുവനന്തപുരം∙ ചെറിയ പെരുന്നാളിന്‍റെ ഭാഗമായി പള്ളികളിലും ഈദ് ഗാഹുകളിലും പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു. തിരുവന്തപുരം ബീമാ പള്ളിയില്‍ നടന്ന നമസ്കാരത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുത്തു. പാളയം പള്ളിയില്‍ നടന്ന നമസ്കാരച്ചടങ്ങില്‍ സ്ഥാനാര്‍ഥികളായ ശശി തരൂരും പന്ന്യന്‍ രവീന്ദ്രനും പങ്കെടുത്തു.
-
Also Read
ദാനത്തിന്റെ പെരുന്നാൾ
കേരള സ്റ്റോറി സിനിമയിലുള്ളത് പൂർണമായും വസ്തുതാ വിരുദ്ധമായ കാര്യമാണെന്ന് പാളയം ഇമാം വി.പി. ഷുഹൈബ് മൗലവി പറഞ്ഞു. ലൗ ജിഹാദ് ഇല്ലെന്ന് കേന്ദ്രസർക്കാർ തന്നെ വ്യക്തമാക്കിയത്. സിനിമ പ്രചരിപ്പിക്കുന്നവർ കള്ളം പ്രചരിപ്പിക്കുന്നവരുടെ ഉപകരണമായി മാറരുതെന്നും പാളയം ഇമാം കൂട്ടിച്ചേർത്തു.
ലൗ ജിഹാദ് ഇല്ലെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ വൈസ് പ്രസിഡന്‍റ് ഹുസൈന്‍ മടവൂര്‍ പറഞ്ഞു. അങ്ങനെ മതത്തിലേക്ക് ഒരാളും വരേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ കണ്ണൂരിലാണ് പ്രാർഥനയിൽ പങ്കെടുത്തത്. കോഴിക്കോട്ടെ ചടങ്ങില്‍ എം.കെ.രാഘവനും എളമരം കരീമും എത്തി. മലപ്പുറം മേൽമുറി ഗ്രാന്റ് മസ്ജിദില്‍ നടന്ന ഈദ് ഗാഹിന് സയിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ നേതൃത്വം നൽകി.