സാങ്കേതിക സർവകലാശാല വിസി നിയമനം: ഗവർണറെ അവഗണിച്ച് സേർച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ
Mail This Article
×
തിരുവനന്തപുരം∙ സാങ്കേതിക സർവകലാശാല വിസി നിയമനത്തിനായി സേർച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ. സർവകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണറെ പൂർണമായും അവഗണിച്ചാണ് സർക്കാർ നീക്കം. രാഷ്ട്രപതി അനുമതി നിഷേധിച്ച ബില്ലിലെ വ്യവസ്ഥകൾ പ്രകാരമാണ് സർക്കാർ ഉത്തരവ്. വിസി നിയമത്തിന് സർക്കാരിന് അവകാശം നൽകുന്നതായിരുന്നു ഭേദഗതി. സർവകലാശാല, യുജിസി ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രതിനിധികളെ ഉൾപ്പെടുത്തിയാകും സേർച് കമ്മിറ്റി രൂപീകരിക്കുക.
English Summary:
KTU vc appointment government to form search committee
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.