പയ്യോളിയിൽ ഒന്നര വയസ്സുകാരി വീട്ടിൽ മരിച്ച നിലയിൽ; 28കാരിയായ അമ്മ കസ്റ്റഡിയിൽ
Mail This Article
×
കോഴിക്കോട്∙ പയ്യോളിയിൽ ഒന്നര വയസ്സുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മണിയൂർ അട്ടക്കുണ്ട് പാലത്തിനു സമീപം കോട്ടയിൽ താഴ ഇർഷാദിന്റെ മകൾ ആയിഷ സിയയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം.
കുട്ടിയെ കഴുത്തു ഞെരിച്ച് കൊന്നതാണെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവ് ഫായിസയെ (28) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഫായിസയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായാണ് വിവരം.
English Summary:
18-Month-Old Girl's Death in Kozhikode, Mother With Mental Health Issues in Custody
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.