മാസപ്പടി കേസിൽ ശശിധരൻ കർത്തയ്ക്ക് ഇ.ഡി നോട്ടിസ്; തിങ്കളാഴ്ച രാവിലെ 10.30ന് ഹാജരാകണം
Mail This Article
×
കൊച്ചി∙ മാസപ്പടി കേസുമായി ബന്ധപ്പെട്ട് സിഎംആർഎൽ എംഡി ശശിധരൻ കർത്തയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടിസ്. തിങ്കളാഴ്ച രാവിലെ 10.30ന് ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാണ് നിർദ്ദേശം.
അതേസമയം, ഇന്നു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നോട്ടിസ് നൽകിയ സിഎംആർഎൽ ഫിനാൻസ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥൻ ഇ.ഡി ഓഫിസിൽ എത്തിയില്ല. നോട്ടിസിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് ഇ.ഡി വ്യക്തമാക്കി.
English Summary:
CMRL Chief S N Sasidharan Kartha Summoned by ED Over Controversial Masappadi Case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.