ADVERTISEMENT

മലപ്പുറം∙ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന എംപിമാർക്ക് സ്വന്തം മണ്ഡലത്തിന്‍റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ചെലവാക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്ന തുകയുടെ വിനിയോഗം കാര്യക്ഷമമാണോ? കഴിഞ്ഞ അഞ്ച് വ‍ർഷം കേരളത്തിലെ 20 എംപിമാ‍ർക്ക് ലഭിച്ചതെത്ര? ചെലവാക്കിയ തുകയെത്ര? എന്തിനൊക്കെ ചെലവാക്കി പരിശോധിക്കുകയാണ് കാര്യം സാമ്പത്തികം.

കരിപ്പൂർ വിമാനത്താവള വികസനത്തിനായി ക്രിയാത്മക നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞതായി മലപ്പുറം എം.പി.അബ്ദുസമദ് സമദാനി. അവിടെ മണ്ണ് നിരപ്പാക്കാനുള്ള ബാധ്യത കേരളം ഏറ്റെടുക്കണമെന്ന നിലപാട് കേന്ദ്രം എടുത്തിരുന്നതാണ്. നിരന്തര ഇടപടലുകളിലൂടെ ഇക്കാര്യത്തിനായി 800 കോടി രൂപ കേന്ദ്രത്തിൽ നിന്നും അനുവദിപ്പിക്കാൻ കഴിഞ്ഞു. ദേശീയപാത വികസനമാണ് ശ്രദ്ധ കേന്ദ്രീകരിച്ച മറ്റൊരു മേഖല.  വള്ളിക്കുന്ന് റെയിൽവേ വികസനത്തിനായി രണ്ടര കോടി ചിലവിടാനായതും സന്തോഷം നൽകുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

English Summary:

Abdussamad Samadani in Karyam Sampathikam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com