ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്രയിലെ ബാന്ദ്രയിൽ ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിനു നേരെ വെടിയുതിർത്ത രണ്ടംഗ സംഘത്തിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടു. തൊപ്പി ധരിച്ചെത്തിയ രണ്ടുപേരാണ് സംഭവത്തിനു പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. താരത്തിന്റെ വീടിനു നേരെ ഇവർ വെടിയുതിർക്കുന്നതും വിഡിയോയിൽ കാണാം. ഇവരിൽ ഒരാൾ വെള്ള ടീ ഷർട്ടും കറുത്ത ജാക്കറ്റും ധരിച്ചപ്പോൾ മറ്റൊരാൾ ചുവന്ന ടീ ഷർട്ടാണ് ധരിച്ചിരിക്കുന്നത്. ഇരുവരും ഉപയോഗിച്ചതായി സംശയിക്കുന്ന ഇരുചക്രവാഹനം സൽമാൻ ഖാന്റെ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെ നിന്നും പൊലീസ് കണ്ടെത്തി. പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാണെന്ന് പൊലീസ് അറിയിച്ചു.

ഐപിസി 307 (കൊലപാതകശ്രമം), ആയുധ നിയമപ്രകാരവും അജ്ഞാതരായ പ്രതികൾക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് വീടിനു നേരെ വെടിവയ്‌പുണ്ടായത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സൽമാൻ ഖാനുമായി സംസാരിക്കുകയും പിന്തുണ ഉറപ്പു നൽകുകയും ചെയ്തു. നിയമം കയിലെടുക്കാൻ ആരെയും സംസ്ഥാന സർക്കാർ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ വർഷം മാർച്ചിൽ സൽമാൻ ഖാനെ ഭീഷണിപ്പെടുത്തുന്ന ഒരു ഇ-മെയിൽ അദ്ദേഹത്തിന്റെ ഓഫിസിൽ ലഭിച്ചിരുന്നു. തുടർന്ന് മുംബൈ പൊലീസ് ഗുണ്ടാസംഘങ്ങളായ ലോറൻസ് ബിഷ്‌നോയ്, ഗോൾഡി ബ്രാർ എന്നിവർക്കെതിരെയും മറ്റൊരാൾക്കെതിരെയും എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. 

English Summary:

Pictures of suspects in Salman Khan home firing case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com