ADVERTISEMENT

ഭോപാൽ∙ ഡോ.ബി.ആർ.അംബേദ്കറെ എപ്പോഴും അപമാനിക്കുക മാത്രമാണ് കോൺഗ്രസ് ചെയ്തിട്ടുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ അദ്ദേഹത്തെ എപ്പോഴും ബഹുമാനിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ ആയിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. 

‘‘ഡോ.ബാബാ സാഹെബ് അംബേദ്കർ നൽകിയ ഭരണഘടന കാരണമാണ് ഒരു ആദിവാസി സ്ത്രീ ഇന്ത്യയുടെ രാഷ്ട്രപതിയായത്. പട്ടികവിഭാഗത്തിൽപ്പെട്ടവർക്ക് ഒരു പരിഗണനയും നൽകാത്ത പാർട്ടിയാണ് കോൺഗ്രസ്. ഞാൻ മൂന്നാം തവണയും പ്രധാനമന്ത്രിയായാൽ രാജ്യം അഗ്നിക്കിരയാകുമെന്ന് കോൺഗ്രസ് പറയുന്നു. രാജ്യം ഏത് ദിശയിലേക്ക് നീങ്ങണമെന്ന് ഇന്ത്യാ സഖ്യത്തിനു തീരുമാനിക്കാൻ കഴിയില്ല. വിവിധ പിന്നാക്ക വിഭാഗക്കാർക്ക് പ്രചോദനമാണ് അംബേദ്ക്കർ.’’ – നരേന്ദ്ര മോദി പറഞ്ഞു. 

ദാരിദ്ര്യം ഇന്ത്യയിൽ നിന്നും തുടച്ചുനീക്കുമെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെയും മോദി ആഞ്ഞടിച്ചു. ‘‘ഒറ്റയടിക്ക് രാജ്യത്തു നിന്ന് ദാരിദ്ര്യം തുടച്ചുനീക്കുമെന്ന പ്രസ്താവനയിലൂടെ കോൺഗ്രസ് എംപി രാജ്യത്തെ അമ്പരപ്പിച്ചു. ഈ കൊട്ടാരം മാന്ത്രികൻ ഇത്രയും വർഷം എവിടെയാണ് ഒളിച്ചിരുന്നതെന്നാണ് രാജ്യം ചോദിക്കുന്നത്. 2014നു മുൻപ് 10 വർഷം അവരാണ് രാജ്യം ഭരിച്ചിരുന്നത്. ഇപ്പോൾ അവർക്ക് ഒരു മന്ത്രം ലഭിച്ചെന്നു പറയുന്നു. ഇതു പാവപ്പെട്ടവരെ പരിഹസിക്കുന്നതിന് തുല്യമാണ്. ഇന്ത്യ മുന്നണിയുടെ പ്രകടന പത്രികയിൽ അപകടകരമായ നിരവധി വാഗ്ദാനങ്ങളുണ്ട്. രാജ്യത്തെ സാമ്പത്തികമായി പാപ്പരാക്കുന്നതാണ് അവരുടെ പ്രകടനപത്രിക‌.’’ – പ്രധാനമന്ത്രി പറഞ്ഞു. 

English Summary:

PM Narendra Modi says Congress always insulted DR.B.R.Ambedkar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com