ADVERTISEMENT

കൽപറ്റ ∙ ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് കപ്പലിലുള്ള ഇന്ത്യൻ ജീവനക്കാരെ സുരക്ഷിതമായി മോചിപ്പിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ടു രാഹുൽ ഗാന്ധി എംപി വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിനു കത്തയച്ചു. സംഭവത്തിൽ ആശങ്കയറിയിച്ച രാഹുൽ, വയനാട് ലോക്സഭാ മണ്ഡലത്തിലെ പി.വി.ധനീഷ് ഉൾപ്പെടെയുള്ള കപ്പലിലെ 17 ജീവനക്കാരെയും സുരക്ഷിതമായി തിരികെയെത്തിക്കാൻ സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ടു.

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സമാധാന ശ്രമങ്ങൾ നടത്താനുള്ള ധാർമിക ഉത്തരവാദിത്തം ഇന്ത്യയ്ക്കുണ്ട്. പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം കടുത്ത ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. കപ്പൽ പിടിച്ചെടുത്തതു ശക്തമായ മുന്നറിയിപ്പാണ്. ലക്ഷക്കണക്കിന് ഇന്ത്യക്കാരെ പോലെ താനും നാവികരുടെ മോചനത്തിനായി കാത്തിരിക്കുകയാണെന്നും കത്തിൽ രാഹുൽ വ്യക്തമാക്കി.

English Summary:

Rahul Gandhi Urges Immediate Action for Release of Indian Sailors from MSC Aries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com