ജമ്മു കശ്മീരിലെ ഝലം നദിയിൽ യാത്രാ ബോട്ട് മറിഞ്ഞ് 6 മരണം; കാണാതായവരിൽ സ്കൂൾ കുട്ടികളും
Mail This Article
×
ശ്രീനഗർ∙ ജമ്മു കശ്മീരിലെ ഝലം നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 6 മരണം. 10 പേരെ രക്ഷപ്പെടുത്തി. ബോട്ടിൽ ആകെ 20 പേരാണ് ഉണ്ടായിരുന്നത്. കാണാതായവരിൽ സ്കൂൾ വിദ്യാർഥികളും ഉൾപ്പെട്ടിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
ഇന്നു രാവിലെയാണ് സംഭവം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്ന് നദിയിലെ ജലനിരപ്പ് ഉയർന്ന നിലയിലാണ്. തിങ്കളാഴ്ച പെയ്ത മഴയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാത അടച്ചു. ജമ്മു-ശ്രീനഗർ ദേശീയപാതയാണ് കശ്മീരിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാനപാത.
English Summary:
Several Missing After Boat Overturns In Srinagar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.