സിഡ്നിയിലെ പള്ളിയിൽ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണം; 16 കാരൻ അറസ്റ്റിൽ
Mail This Article
×
സിഡ്നി∙ ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള പള്ളിയിൽ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണമാണെന്ന് പൊലീസ്. അസ്സിറിയൻ ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേർഡ് പള്ളിയിൽ ബിഷപ്പിനെയും അച്ചനെയും പള്ളിയിൽ എത്തിയവരെയും ആക്രമിച്ച സംഭവത്തിൽ 16കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമിച്ചയാൾക്കും നാലുപേർക്കും പരുക്കേറ്റിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും ഭീകരാക്രമണമാണെന്ന് വ്യക്തമാണെന്നും പൊലീസ് അറിയിച്ചു.
പരുക്കേറ്റത് ഫാ. ഐസക് റോയെൽ, ബിഷപ് മാർ മാരി ഇമ്മാനുവൽ എന്നിവർക്കാണെന്ന് പള്ളി അധികാരികൾ വെളിപ്പെടുത്തി. പള്ളിയിലെ ആരാധന ലൈവ് ആയി സംപ്രേഷണം ചെയ്തിരുന്നു. അക്രമം അതിനിടയിൽ ആയിരുന്നതിനാൽ നിരവധിയാളുകൾ തൽസമയം ഇതു കാണുകയും ചെയ്തു.
English Summary:
Bishop Stabbed During Live Church Service in Sydney Terrorist Attack
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.