വാൽപ്പാറയിൽ ചീങ്കണ്ണി ആക്രമണം; പ്ലസ്ടു വിദ്യാർഥിക്കു പരുക്ക്, ചികിത്സയിൽ
Mail This Article
×
തൃശൂർ ∙ വാൽപ്പാറയിൽ ചീങ്കണ്ണി ആക്രമണത്തിൽ പ്ലസ്ടു വിദ്യാർഥിക്കു പരുക്ക്. മാനാമ്പള്ളി സ്വദേശി അജയ്‌ക്കാണ് (17) കയ്യിലും കാലിലും പരുക്കേറ്റത്. അതിരപ്പിള്ളി വാൽപ്പാറ മാണാംപള്ളി എസ്റ്റേറ്റിന് അടുത്തുള്ള പുഴയിൽ പവർഹൗസിനു സമീപം കുളിക്കുമ്പോഴായിരുന്നു ആക്രമണം.
പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ചീങ്കണ്ണി പെട്ടെന്ന് ആക്രമിക്കുകയായിരുന്നെന്ന് അജയ് പറഞ്ഞു. കൈകാലുകളിൽ ആഴത്തിൽ മുറിവേറ്റു. അജയിനെ വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പൊള്ളാച്ചി ആശുപത്രിയിലേക്കും കൊണ്ടുപോയി.
English Summary:
Thrissur Shock: Plus 2 Student Injured in Sudden Alligator Attack at Valpara
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.