വളവിൽ ലോറിയെ മറികടന്ന് പാഞ്ഞ് കാർ; എതിരേ വന്ന കാറിൽ ഇടിച്ചു കയറി– വിഡിയോ
Mail This Article
താമരശേരി∙ മുക്കം സംസ്ഥാന പാതയിൽ കുടുക്കിൽ ഉമ്മരത്ത് കാറുകൾ കൂട്ടിയിടിച്ച് 7 പേർക്ക് പരുക്കേറ്റു. അത്തോളി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറും നരിക്കുനി സ്വദേശിയുടെ കാറുമാണ് കൂട്ടിയിടിച്ചത്. താമരശേരി ഭാഗത്തു നിന്നും മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ അമിത വേഗതയിൽ മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കാൻ ശ്രമിക്കുമ്പോൾ എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇരുകാറുകളുടെയും മുൻഭാഗം പൂർണമായും തകർന്നു.
ഇരുകാറുകളിലേയും യാത്രക്കാരായ അത്തോളി കൂട്ടിൽ ഷമീം (41), ജസീറ (35), ആയിഷ (75), സിയാൻ (13), ഷിഫ്ര (11 മാസം), ഷിബ (7), സലാഹുദ്ദീൻ നരിക്കുനി എന്നിവർക്കാണ് പരുക്കേറ്റത്. സാരമായി പരുക്കേറ്റ ഷിബ (7)യെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും സലാഹുദ്ദീനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ബാക്കിയുള്ളവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം.