ADVERTISEMENT

തിരുവനന്തപുരം∙ ‘ദുബായില്‍ ഉണ്ടായ പ്രളയം മനുഷ്യനിര്‍മിത ദുരന്തമെന്നു കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശന്‍’- എന്ന തലക്കെട്ടില്‍ സമൂഹ മാധ്യമത്തിലെ നുണ പ്രചാരണത്തിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പ്രതിപക്ഷ നേതാവിന്റെ ഓഫിസ് പരാതി നല്‍കി

കേരളത്തിലെ പ്രളയം സംബന്ധിച്ച ഓണ്‍ലൈന്‍ വാര്‍ത്ത എഡിറ്റ് ചെയ്താണ് നെല്യൂ@n311yu എന്ന X (Twitter) അക്കൗണ്ടില്‍ നിന്നും വ്യാജ നിര്‍മിതി പോസ്റ്റ് ചെയ്തിരിക്കുന്നത്. വ്യാജ പ്രചരണം നടത്തിയ ഈ അക്കൗണ്ടിന്റെ ഉടമയെ കണ്ടെത്തി കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
 

English Summary:

VD Satheesan Gives Complaint to DGP on Fake Post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com