ശിവസേന സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ ഗഡ്കരി കുഴഞ്ഞുവീണു, ചൂടുമൂലമെന്ന് വിശദീകരണം
Mail This Article
×
മുംബൈ∙ മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു. യവത്മാളിലെ എൻഡിഎ സ്ഥാനാർഥി രാജശ്രീ പാട്ടീലിനു വേണ്ടി പ്രചാരണം നടത്തുന്നതിനിടയിലാണ് അദ്ദേഹം കുഴഞ്ഞുവീണത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ വിഭാഗം നയിക്കുന്ന ശിവസേന അംഗമാണു രാജശ്രീ.
തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയിലാണു ഗഡ്കരി കുഴഞ്ഞുവീണത്. സ്റ്റേജിലുണ്ടായ പ്രവർത്തകർ വേഗത്തിൽ അദ്ദേഹത്തെ താങ്ങിയെടുക്കുകയും അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തു.
കനത്ത ചൂടിനെ തുടർന്ന് താൻ അസ്വസ്ഥനായിരുന്നുവെന്നും നിലവിൽ പൂർണ ആരോഗ്യവാനാണെന്നും ഗഡ്കരി ട്വിറ്ററിൽ കുറിച്ചു.
തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ജനവിധി തേടിയ മണ്ഡലമായ നാഗ്പുരിലെ ബിജെപി സ്ഥാനാർഥിയാണ് ഗഡ്കരി.
English Summary:
Union Minister Nitin Gadkari faints during speech at poll rally
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.