ADVERTISEMENT

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശത്തിൽ തീരുമാനം എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ. രാമക്ഷേത്രത്തെ കുറിച്ചു പ്രധാനമന്ത്രി നടത്തിയ പരാമർശത്തിൽ ചട്ടലംഘനമില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തർപ്രദേശിലെ പിലിബിത്തിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമർശം. അതേസമയം മുസ്‌ലിം വിരുദ്ധ പരാമർശത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം എടുത്തില്ല. 

പ്രധാനമന്ത്രി സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് മാത്രമാണ് വിശദീകരിച്ചതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണ്ടെത്തല്‍. പ്രധാനമന്ത്രിയുടെ പ്രസംഗം മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തിയിട്ടില്ല. മതത്തെ കുറിച്ചുള്ള സാധാരണ പരാമര്‍ശത്തിന്റെ പേരില്‍ നടപടി എടുക്കാന്‍ കഴിയില്ല. അങ്ങനെ നടപടിയെടുത്താല്‍ അത് പ്രചാരണത്തിന് സ്ഥാനാര്‍ഥികള്‍ക്കുള്ള അവകാശം ലംഘിക്കുന്നതിന് തുല്യമാകുമെന്നും കമ്മിഷന്‍ വിലയിരുത്തി.

കര്‍താര്‍പുര്‍ ഗുരുദ്വാരയിലേക്കുള്ള ഇടനാഴി വികസനം, അഫ്ഗാനിസ്ഥാനില്‍നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ട് വന്നത് എന്നീ വിഷയങ്ങളില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളും മോദി വിശദീകരിച്ചിരുന്നു. മതത്തിന്റെ പേരില്‍ പാര്‍ട്ടിക്കും സ്ഥാനാര്‍ഥിക്കും വേണ്ടി വോട്ടഭ്യര്‍ഥിച്ച മോദിയുടെ ഈ നടപടി മാതൃക പെരുമാറ്റ ചട്ട ലംഘനമാണെന്ന് ആരോപിച്ച് സുപ്രീം കോടതി അഭിഭാഷകന്‍ ആനന്ദ് ജോണ്‍ഡെയ്ല്‍ ആണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നത്.

English Summary:

Election Commission Gives All Clear to PM Modi's Rally Comments Amid Controvers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com