ADVERTISEMENT

കായംകുളം ∙ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പോയ ഉദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു. പുല്ലുകുളങ്ങര മാർക്കറ്റ് ജംക്‌ഷനു സമീപം സാസ് മൻസിലിൽ ബാലു (42) ആണ് മരിച്ചത്. ഹരിപ്പാട് സ്പെഷൽ തഹസിൽദാർ ഓഫിസിലെ ഡ്രാഫ്റ്റ്‌മാനാണ്.

കായംകുളം എംഎസ്എം കോളജിന് സമീപം ദേശീയപാതയിൽ പുലർച്ചെ ആയിരുന്നു അപകടം. ബാലു സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

English Summary:

Kayamkulam Official on Election Duty Killed in Car Accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com