ADVERTISEMENT

ന്യൂഡൽഹി∙ ബന്ദിപ്പുർ വനമേഖലയിലൂടെ കടന്ന് പോകുന്ന നിർദിഷ്ട നിലമ്പൂർ–നഞ്ചൻകോട് റെയിൽവേ പാതയുടെ സർവേ റിപ്പോർട്ട് ഹാജരാക്കാൻ റെയിൽവേക്കും കേന്ദ്ര സർക്കാറിനും നിർദേശം നൽകി സുപ്രീം കോടതി. ദേശീയപാത 766ലെ രാത്രി യാത്രാ നിരോധനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ച് ആണ് ഈ നിർദേശം നൽകിയത്.

ബന്ദിപ്പുർ രാത്രി യാത്ര നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ തൽസ്ഥിതി റിപ്പോർട്ട് ഫയൽ ചെയ്യാൻ കേന്ദ്ര സർക്കാരിനോടും കേരള, കർണാടക സർക്കാരുകളോടും സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഇന്ന് കേസ് പരിഗണനയ്ക്ക് എടുത്തപ്പോൾ ദേശീയപാത 766 കടന്ന് പോകുന്ന അതേ വഴിയിലൂടെ ടണൽ വഴി റെയിൽവേ പാതയ്ക്ക് വേണ്ടിയുള്ള സർവേ നടത്തുന്നതായി അഭിഭാഷകർ സുപ്രീം കോടതിയെ അറിയിച്ചു. കർണാടക സർക്കാറിന്റെ പൂർണ സഹകരണത്തോടെ ബന്ദിപ്പുർ വനത്തിന്റെ ഉള്ളിലടക്കം പാതയുടെ സർവേ ഈമാസം പൂർത്തിയാക്കിയിരുന്നു. ടണൽ വഴിയുള്ള പാതയെ എതിർക്കില്ല എന്ന കർണാടക സർക്കാറിന്റെ തീരുമാനത്തെ തുടന്നാണ് സർവേ വേഗത്തിൽ പൂർത്തിയായത്. ഇതിനെതുടർന്ന് ആണ് ഈ സർവേ റിപ്പോർട്ട് ഹാജരാക്കാൻ സുപ്രീം കോടതി നിർദേശം നൽകിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com