ADVERTISEMENT

കോഴിക്കോട് ∙ ബിജെപി വിരുദ്ധ നിലപാടിന്റെ ഗ്യാരന്റി കാർഡാണ് ഇടതുപക്ഷമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തിൽ 2004 ആവർത്തിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ശ്വസിക്കുന്ന വായുവിൽ പോലും ബിജെപി വിരുദ്ധവും വർഗീയ വിരുദ്ധവുമായ നിലപാടുള്ളവരാണ് ഇടതുപക്ഷക്കാർ. ബിജെപിയെ എതിരിടാൻ ഇടതുപക്ഷം വേണം എന്ന ചിന്ത പ്രബലമാണെന്നും മന്ത്രി റിയാസ് പറഞ്ഞു. കോട്ടുളി എയുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘കേരളത്തിൽ 2004 ആവർത്തിക്കും. ബിജെപിയെ എതിരിടാൻ ഇടതുപക്ഷം വേണം എന്ന ചിന്ത പ്രബലമാണ്. കേരളത്തിൽ ബിജെപി എല്ലായിടത്തും മൂന്നാം സ്ഥാനത്താകും. കോൺഗ്രസിനെ വിശ്വസിക്കാനാവില്ല എന്ന് ജനങ്ങൾക്കറിയാം. കേരളത്തിൽ ബിജെപി വിരുദ്ധ മനസ്സ് ഇടതുപക്ഷത്തിന് അനുകൂലമാകും.

ശ്വസിക്കുന്ന വായുവിൽ പോലും ബിജെപി വിരുദ്ധവും വർഗീയ വിരുദ്ധവുമായ നിലപാടുള്ളവരാണ് ഇടതുപക്ഷക്കാർ. ഇടതുപക്ഷത്തിന്റെ ബിജെപി വിരുദ്ധത ഇല്ലാതാക്കാൻ ജീവനെടുത്താൽ മാത്രമേ സാധിക്കൂ. മതനിരപേക്ഷ കേരളം കൃഷ്ണമണി പോലെ ഇടതുപക്ഷത്തെ കാക്കും’’ – മന്ത്രി പറഞ്ഞു.

English Summary:

Minister Mohammed Riyas Proclaims Left as Defenders Against BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com